തമിഴ്നാട് തെങ്കാശി : കുറ്റാലം വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.പത്തോളം പേരാണ് ഒഴുക്കില്‍പ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ അപകടം. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഒരു കിലോമീറ്റര്‍ അകലെനിന്നാണ് ലഭിച്ചത്. പെരമ്ബൂര്‍ വിജയ കുമാറിന്റെ ഭാര്യ മല്ലിക (46), കടലൂര്‍ പണ്‍റുട്ടി കലാവതി (60) എന്നിവരാണ് മരിച്ചത്.
മൂന്ന് സ്ത്രീകള്‍ ഒഴുക്കില്‍പ്പെട്ടുവെങ്കിലും ഇവര്‍ നീന്തി രക്ഷപെട്ടതായി പോലീസാ അറിയിച്ചു. രാത്രിയായതു കാരണം തിരച്ചില്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിയിരിക്കുകയാണ്.
