തൃശ്ശൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ പാരിപ്പള്ളി സ്വദേശികളായ 5പേർക്ക് പരിക്ക്അരിമ്ബൂര്‍: തൃശ്ശൂര്‍ അരിമ്ബൂര്‍ എറവ് പാല്‍ സൊസൈറ്റിക്കു സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ ആകടം.

അഞ്ചുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കൊല്ലം പാരിപ്പള്ളി ലൗലിലാന്‍ഡില്‍ മണികണ്ഠന്‍ നായര്‍ (42), ഭാര്യ അഞ്ജു (33), മക്കളായ ദേവഹാര (10), ദക്ഷിത് (5), കാര്‍ ഡ്രൈവര്‍ മനോജ് (50) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കുപറ്റിയത്. ഇവരെ അരിമ്ബൂരിലെ മെഡികെയര്‍ പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ ദയ ആശുപത്രിയിലെത്തിച്ചു.

രാവിലെ 10.45-ന് ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പാലാഴിയില്‍നിന്ന് തൃശ്ശൂരിലേക്ക് വന്നിരുന്ന ചൊവ്വല്ലൂര്‍ എന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു അപകടമുണ്ടായത്.ഇതോടെ മുക്കാല്‍ മണിക്കൂറോളം തൃശ്ശൂര്‍ – വാടാനപ്പള്ളി സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. അന്തിക്കാട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Post a Comment

Previous Post Next Post