മൂന്നാര്‍: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്.
ചൊവ്വാഴ്ച പകല്‍ മൂന്നോടെയാണ് അപകടം. ഇമ്രാന്‍, ധനുഷ് എന്നിവരുടെ പരിക്കാണ് ഗുരുതരം. കോയമ്ബത്തൂരില്‍ നിന്ന് മൂന്നാറിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.
പെരിയവാരൈ എസ്റ്റേറ്റിനു സമീപം നിയന്ത്രണം വിട്ട് വാഹനം 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇതിലെ മറ്റ് വാഹനങ്ങളില്‍ വന്നവരാണ് പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചത്.
