വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട ആംബുലന്‍സ് നടപ്പാതയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്.
കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് രോഗിയെയും കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്.
ആംബുലന്‍സിലുണ്ടായിരുന്ന കിളിമാനൂര്‍ പാപ്പാല സ്വദേശി അമലിനാണ് (23) പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വെഞ്ഞാറമൂട്ടിലായിരുന്നു സംഭവം. യാത്രക്കിടെ പുത്തന്‍പാലം റോഡില്‍നിന്ന് എം.സി റോഡിലേക്ക് പ്രവേശിച്ച കാറില്‍ തട്ടിയതോടെ നിയന്ത്രണം വിട്ട് ആംബുലന്‍സ് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
