കോട്ടയം ജില്ലാ
ജയിലിനും സബ് രജിസ്ട്രാർ
ഓഫീസിനും സമീപത്തുള്ള
ഓടയിൽ നിന്ന് മൃതദേഹം
കണ്ടെത്തി. പ്രദേശ വാസിയായ
ഗണേഷിന്റെ മൃതദേഹമാണ്
ഓടയിൽ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു
ദിവസത്തോളം പഴക്കമുണ്ടെന്നു
സംശയിക്കുന്നു. ബുധനാഴ്ച രാവിലെ
പത്തുമണിയോടെ ഓടയിൽ നിന്നും
ദുർഗന്ധം ഉണ്ടായതോടെയാണ്
പരിശോധന നടത്തിയത്. വനിതാ സെല്ലിലെ പൊലീസ്
ഉദ്യോഗസ്ഥർ നടത്തിയ
പരിശോധനയിലാണ് ഓടയിൽ
നിന്നും മൃതദേഹം കണ്ടെത്തിയത്.
