തലശ്ശേരി: കതിരൂര്‍ വേറ്റുമ്മല്‍ സബ് റിജസ്ട്രാര്‍ ഓഫീസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് കൊടുവള്ളിസ്വദേശിക്ക്പരിക്ക്.



തലശ്ശേരി: കതിരൂര്‍ വേറ്റുമ്മല്‍ സബ് റിജസ്ട്രാര്‍ ഓഫീസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ ഒരാള്‍ക്ക് പരിക്ക്.

രാവിലെയാണ് അപകടം. തലശ്ശേരി -കാക്കയങ്ങാട് – ഇരിട്ടി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന കൊടുവള്ളി റാബിയാസില്‍ ഷാഹിന(38)ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. കതിരൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് തലശ്ശേരി – കൂത്തുപറമ്ബ് റൂട്ടില്‍ ഏറെനേരം ഗതാഗതം മുടങ്ങി.


തുടര്‍ന്ന് പോലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തലശ്ശേരി – കൂത്തുപറമ്ബ് റൂട്ടില്‍ അടുത്തകാലത്തായി വാഹനാപകടം കൂടിവരുകയാണ്. അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് ഇടയാക്കുന്നത്. കഴിഞ്ഞമാസം കതിരൂരില്‍ കാറിടിച്ച്‌ ബേക്കറി ഉടമയായിരുന്ന മയൂരി ചന്ദ്രന്‍ മരിച്ചിരുന്നു. വളവുപാറ റോഡ് യാഥാര്‍ഥ്യമായശേഷം ഈ റൂട്ടില്‍ ഇതിനോടകം നിരവധി അപകടങ്ങളാണ് ഉണ്ടായത്.

Post a Comment

Previous Post Next Post