നിയന്ത്രണം വിട്ട കാർ റോഡ് മറികടക്കാൻ നിന്ന കുടുംബത്തെ ഇടിച്ചു തെറിപ്പിച്ചു ഏഴ് വയസ്സുകാരി ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു : 4പേർക്ക് പരിക്ക്



അമ്പലപ്പുഴ: ദേശീയപാതയിൽ റോഡ് മറികടക്കാൻ നിന്ന കുടുംബത്തെ കാർ ഇടിച്ചു തെറിപ്പിച്ചു. ഒരു കുട്ടിയും യുവതിയും മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ പുന്തല തൈക്കാവ് പള്ളിക്കു സമീപം ഇന്ന് വൈകിട്ട് 4 ഓടെ ആയിരുന്നു അപകാം. നൂറനാട് മാമ്മൂട് അൻഷാദ് മൻസിലിൽ ജലാലിൻ്റെ മകൾ നസ്റിയ (7), ഒപ്പമുണ്ടായിരുന്ന മിനി (40) എന്നിവരാണ് മരിച്ചത്. ജലാൽ (45) ,ഭാര്യ സുനിത (40), അബ്ദുൾ അസീസ് (65) ,ഭാര്യ സുനിത (64) എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുന്തലയിൽ കടൽ കാണാൻ പോയി തിരികെ വന്ന കുടുംബം എതിർ ഭാഗത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറാനായി റോഡരുകിൽ നിൽക്കുമ്പോൾ ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണം തെറ്റി ഇവരെ ഇടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ പോസ്റ്റിലും, റോഡരുകിലുള്ള വീടിൻ്റെ ഗേറ്റിലും ഇടിച്ചാണ് കാർ നിന്നത്. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.

Previous Post Next Post