തിരുവനന്തപുരം: ചടയമംഗലം കുരിയോട് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
കൊട്ടാരക്കര പുത്തൂര്‍ മാവടി എവി നിവാസില്‍ പങ്കജാക്ഷി (88) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം.
പരുക്കേറ്റ ആറു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശോക് ബാബു (56), ഗീത (56), അഖില (33). ജീവ (23), അര്‍ജുന്‍ (4), നിയ (7) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരുക്കേറ്റവര്‍ക്കു കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ പരുക്ക് ഗുരുതരമല്ല.