തൃശ്ശൂർ ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളത്ത് നിയന്ത്രണം തെറ്റിയ കാർ
മരത്തിലിടിച്ച് കുട്ടികളുൾ പ്പെടെ അഞ്ച് പേർക്ക് പരിക്ക്. കൊല്ലം പൂയപ്പിള്ളി
സ്വദേശികളായ ചെല്ലുമന്തിരത്തിൽ ശ്രീരാഗ് (41) ഭാര്യ ശ്വാമ (36) മകൾ അവ
ന്തിക (12), ചെല്ലമന്തിരത്തിൽ സതീഷിന്റെ മകൻ സാരംഗ് (17), അക്ഷയ്
(22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനക്കബസാറിലെ ആക്ട്സ്
പ്രവർത്തകരും പെരിഞ്ഞനത്തെ ലൈഫ് ഗാർഡ് പ്രവർത്തകരും ചേർന്ന്
കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട്
നാല് മണിയോടെയായിരുന്നു അപകടം. ഗുരുവായൂർ ഭാഗത്തു നിന്നും വന്നിരുന്ന
കാർ നിയന്ത്രണം തെറ്റി റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.
