നാദാപുരത്ത് മീന്‍ പിടിക്കുന്നതിനിടയില്‍ പത്തനംതിട്ട സ്വദേശിയായ യുവാവ് പുഴയില്‍ വീണു മരിച്ചു



നാദാപുരം: പെരിങ്ങത്തൂര്‍ ബോട്ട് ജെട്ടിക്കു സമീപം മീന്‍ പിടിക്കുന്നതിനിടയില്‍ യുവാവ് പുഴയില്‍ വീണു മരിച്ചു.

പത്തനംതിട്ട വാര്യാപുരത്ത് പുതുവേരിയില്‍ മനോജ് (32) ആണു മരിച്ചത്. പൊടിമോന്റെ മകനാണ്. വൈകിട്ടായിരുന്നു സംഭവം.

കല്ലാച്ചിയില്‍ വയറിങ് ജോലി ചെയ്യുന്ന മനോജും ഭാര്യാ സഹോദരനും ചേര്‍ന്നാണ് മീന്‍ പിടിക്കാന്‍ പോയത്. പുഴയില്‍ വീണ മനോജിനെ ചൊക്ലി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം തലശ്ശേരി ഗവ.ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും

Post a Comment

Previous Post Next Post