കോട്ടയം: വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
വൈക്കം പള്ളിപ്രത്തുശേരി പൂതനേഴത്ത് പള്ളിപ്പറമ്ബില്‍ പരേതനായ സജിയുടെ മകന്‍ രാകേഷാ(22)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആറാട്ടുകുളങ്ങരയില്‍ മനേഷിനെ (23) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.30ന് വൈക്കം തെക്കേനടയ്ക്ക് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ നാട്ടുകാര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാകേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍ത്തലയില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കുകയായിരുന്നു മരിച്ച രാകേഷ്.