കൊയിലാണ്ടി: മൂടാടി ഉരുപുണ്യ കാവ് കടലില്‍ തോണി മറിഞ്ഞു മത്സ്യ തൊഴിലാളിയെ കാണാതായി. മുത്തായത്ത് കോളനി ശിഹാബ് എന്ന 27 കാരനെയാണ് കാണാതായത്.
ചൊവ്വാഴ്‌ച രാവിലെ എട്ട് മണിയോടെയാണ് അപകടം. ചെറുതോണിയില്‍ മീന്‍പിടിക്കുന്നതിനിടെ അതിശക്തമായ തിരയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. തോണിയില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. കാണാതായ മത്സ്യ തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡും കൊയിലാണ്ടി പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
