സിമെന്റ് ലോഡുമായി വന്ന ലോറി ഡ്രൈവര്‍ക്ക്‌ ദേഹാസ്വസ്ഥ്യം ആശുപത്രിയിലെത്തച്ചെങ്കിലും മരണപ്പെട്ടു

 


തമിഴ്‌നാട്ടില്‍ നിന്നു സിമെന്റ് ലോഡുമായി വന്ന ലോറി ഡ്രൈവര്‍ തൃശ്ശൂർ കൂരിക്കുഴിയില്‍ വെച്ച് മരിച്ചു. ചാവക്കാട് പുന്നയൂര്‍ക്കുളം സ്വദേശി ഉബൈദു (58) ആണ് മരിച്ചത്. ഇന്നുച്ചക്ക് 12 മണിയോടെയാണ് സംഭവം. കൂരിക്കുഴിയിലുള്ള സിമെന്റ് മൊത്തക്കച്ചവട സ്ഥാപനത്തിലേയ്ക്ക ലോഡുമായി വന്നതായിരുന്നു ഉബൈദ്. 

ലോറി കൂരിക്കുഴിയിലെത്തിയ ഉടന്‍ ദേഹാസ്വസ്ഥ്യം തോന്നിയ ഇദ്ദേഹം ലോറിയില്‍ തളര്‍ന്നിരിക്കുകയായിരുന്നു. ഉടന്‍ തന്നെ കൊപ്രക്കളത്തെ ഐ.എസ്.എം. ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തച്ചെങ്കിലും മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post