വയനാട്
മാനന്തവാടി: പഴശ്ശിപാർക്കിന് സമീപം ചങ്ങാടക്കടവ് പാലത്തിന് താഴെയായി പുഴയിൽ തലയറ്റു പോയ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കാണപെട്ടതിൽ മാനന്തവാടി പോലീസ് സ്റ്റേഷനിൽ സി ആർ നമ്പർ :686/22 യു /എസ് 174 സി ആർ പി സി ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.മൃതദേഹം 165 ഉയരത്തോടും ഇരുനിറത്തോടും ,ഒത്ത ശരീരത്തോടും കൂടിയതാണ്.
ശരീരത്തിൽ കറുത്ത പാന്റ് ധരിച്ച് നീല കരയോട് കൂടിയ വെള്ള മുണ്ടും ദേഹത്ത് വെള്ള ബനിയനും മുകളിലായി കറുത്ത കളറോട് കൂടിയ ഫുൾ കൈ ഷർട്ടും പ്രസ്തുത ഷർട്ടിന് മുകളിലായി കാക്കി കളർ എന്ന് തോന്നിക്കുന്ന ഹാഫ് കൈ ഷർട്ട് ധരിച്ച നിലയിലുമാണ് കണ്ടത് .കറുപ്പ് കളർ ചെരുപ്പാണ് ധരിച്ചിട്ടുള്ളത് ഇടത് കൈ തണ്ടയിൽ ടൈമാക്സ്, കമ്പനിയുടെ ഗോൾഡൻ കളർ ചെയിനോട് കൂടിയ വാച്ച് ധരിച്ചതായും വലത് കാൽ ഉപ്പൂറ്റിയിൽ ക്രാപ്പ് ബാൻഡേജ് ചുറ്റികെട്ടിയ നിലയിലും ബാൻഡേജിനുള്ളിൽ പഴയ മുറിവുള്ളതായും കാണുന്നു .
കൂടാതെ ഷർട്ടിന്റെ പോക്കറ്റിൽ ഡോളോ ഗുളികയും തീപ്പെട്ടിയും കണ്ടെടുത്തു. ഇയാളെ പറ്റി , വിവരം ലഭിക്കുന്നവർ മാനന്തവാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്,
പോലീസ് അറിയിച്ചു .
ബന്ധപ്പെടേണ്ട നമ്പറുകൾ
മാനന്തവാടി പോലീസ് സ്റ്റേഷൻ – 04935-240232
എസ് ഐ മാനന്തവാടി -9497980816
ഇൻസ്‌പെക്ടർ മാനന്തവാടി-9497987199
