കണ്ണൂർ മട്ടന്നൂരിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ മറ്റൊരു അസം സ്വദേശിയും മരിച്ചു. മട്ടന്നൂർ പത്തൊൻപതാം മെെലിലെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്.
ഇന്ന് വൈകുന്നേരം നാല് മണിയോടെ ആണ് അപകടം സ്ഫോടനത്തിൽ നേരത്തെ മരണപ്പെട്ട ആളുടെ മകനാണ് ഇപ്പോൾ മരിച്ചത്. . ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. അസം സ്വദേശി ഫസൽ മകൻ സെയ്ദുൽ എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തിവരികയാണ്.