പളളിക്കല്‍ ബസാര്‍ തോട്ടില്‍ കുളിക്കാൻ ഇറങ്ങി കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം കൊണ്ടോട്ടി 

പളളിക്കല്‍ ബസാര്‍ : ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത്  കാണാതായ കുട്ടിയെ സംഭവസ്ഥലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്ത് വെച്ച് രാത്രി 11:30ഓടു കൂടി മൃതദേഹം കണ്ടെത്തി..

വാഴക്കാട്  പൂവാടി സ്വദേശിയും.ഇപ്പോൾ പള്ളിക്കൽ ബസാർ ആണൂർ ചിറ്റം പള്ളിയാളിയിൽ താമസിക്കുന്ന അബ്ദുൽ ബാരി സഖാഫിയുടെ ചെറിയ മകൻ

മുഹമ്മദ് മിഖ്ദാദ് 13 വയസ്സ് ആണ് മരണപ്പെട്ടത്

വൈകുന്നേരം 7 മണിയോടെയാണ് സംഭവം. രാത്രി വൈകിയും കുട്ടി വീട്ടില്‍ എത്താതായോടെയാണ് അന്യേഷിച്ചപ്പോള്‍ തോട് വക്കില്‍ ചെരിപ്പും വസ്ത്രങ്ങളും കണ്ടതോടെ തോട്ടില്‍ തിരിച്ചില്‍ ആരംഭിക്കുകയായിരുന്നു. വൈകുന്നേരവും കുട്ടിയെ തോട്ടില്‍ കുളിക്കുന്നത് കണ്ടതായി സമീപ വാസികളും പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ തുടങ്ങിയ തിരച്ചില്‍  ഫയര്‍ഫോഴ്സ് , TDRF , ട്രോമകെയര്‍  വളണ്ടിയര്‍മാര്‍ തുടങ്ങിയ നിരവധി പേരാണ് തിരച്ചില്‍ നടത്തിയത്

Post a Comment

Previous Post Next Post