മലപ്പുറം തിരൂരങ്ങാടി : കയറും മുമ്പേ ബസ്
മുന്നോട്ടെടുത്തത്തിനാൽ ബസിൽ നിന്ന്
പുറത്തേക്ക് തെറിച്ചു വീണു
വിദ്യാർഥിനിക്ക് പരിക്ക്. തിരൂരങ്ങാടി ഗവ
ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു
സയൻസ് വിദ്യാർത്ഥി നി ശ്രീലക്ഷ്മി (17)
ക്കാണ് പരിക്കേറ്റത്. കരിപറമ്പിൽ നിന്ന്
പുകയൂരിലേക്ക് താമസം മാറിയ
കോട്ടുവാലക്കാട് കാശിയുടെ മകളാണ്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ
പ്രാഥമിക ചികിത്സ നൽകിയ ശേഷം
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്
കൊണ്ടു പോയി. ഇന്ന് വൈകുന്നേരം 4.30
ന് തിരൂരങ്ങാടി ഓറിയന്റൽ സ്കൂളിന്
മുൻപിലെ സ്റ്റോപ്പിൽ വെച്ചാണ് സംഭവം.
ചെമ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന
ബസിൽ നിന്നാണ് അപകടം.
