പൊന്നാനി കടവനാട് സ്വദേശി കടപ്രത്തകത്ത് ബാവ മകൻ ഹബീബ് റഹ്മാൻ ആണ് അപകടത്തിൽ മരണപ്പെട്ടത്.
_പൊന്നാനി എടപ്പാൾ റോഡിൽ ഐ.എസ്.എസ് സ്കൂളിന് പരിസരത്ത് വെച്ച് KL 46 P 8582 ബൈക്കും ഗ്യാസ് സിലിണ്ടറുമായി പോയിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്._
അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കുപറ്റി ഹബീബ് റഹ്മാൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. മൃതദേഹം പൊന്നാനി MSS ആംബുലൻസിൽ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
19/07/2022 ചൊവ്വ 03:35 PM
