ഇടുക്കി കുമളി: വണ്ടിപ്പെരിയാറിനു സമീപം യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.
റോഡിലൂടെ നടന്നു പോകുമ്ബോള്‍ ഓട്ടോ റിക്ഷ ഇടച്ചിട്ട ശേഷം ശരീരത്തിലൂടെ മറ്റ് മൂന്ന് വാഹനങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
വാഹനങ്ങള്‍ ഓടിച്ചിരുന്നവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭയം കാരണമാണ് പുറത്ത് പറയാതിരുന്നതെന്നാണ് ഇവരുടെ മൊഴി. വാളാടി സ്വദേശി രമേശ് ആണ് മരിച്ചത്.കഴിഞ്ഞ 20ാം തീയതിയാണ് സംഭവം.