എടവണ്ണ ചളിപ്പാടത്ത് യുവതിയെ വെട്ടിപ്പരിക്കൽപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം.
ചളിപ്പാടം സ്വദേശിനി ലീലാമണിക്കാണ് വെട്ടേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് 55 കാരി ലീലാമണിക്ക് വെട്ടേറ്റത്.എടവണ്ണ ERF പ്രവർത്തകരും നാട്ടുകാരും ഉടൻ എടവണ്ണ രാജഗിരി ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയിലും ചെവിയുടെ ഭാഗത്തുമാണ് പരിക്കേറ്റത്. ലീലാമണിയുടെ സഹോദരന്റെ മകനാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. കന്യാകുമാരിയിൽ താമസിക്കുന്ന ഇയാൾ ഒരാഴ്ച മുമ്പാണ് എടവണ്ണയിൽ എത്തിയത്.
ഇയാളെ എടവണ്ണ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി പോലീസ് പറഞ്ഞു.
