പത്തനംതിട്ട മല്ലപ്പള്ളിക്ക് സമീപം കോട്ടാങ്ങൽ പുത്തൂർപ്പടിയിൽ റെഡിമിക്സ് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. ചുങ്കപ്പാറ കല്ലുകൊമ്പിൽ ഉമ്മറാ (70) ണ് മരിച്ചത്. ഇന്ന് രാവിലെ 11.30 യോടെയാണ് അപകമുണ്ടായത്. ലോറി ഉമ്മറിന്റെ തലയിലൂടെ കയറിയിറങ്ങി. പെരുമ്പെട്ടി പോലിസും സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഉമ്മർ ലോറിയെ മറികടക്കുന്നതിനിടെ ലോറിയുടെ വശങ്ങളിൽ തട്ടിയാണ് അപകടമുണ്ടായതെന്നു കരുതുന്നു.
