കോഴിക്കോട് . ഉള്ളേരി: ഉള്ളേരിയിൽ സ്കൂട്ടറും ബസ്സും
കൂട്ടിയിടിച്ച് മേപ്പയ്യൂർ കല്പത്തൂർ സ്വദേശി
മരിച്ചു. മേപ്പയൂരിലെ ബാലകൃഷ്ണൻ
ആണ് മരണപ്പെട്ടത്. മകൾ അതുല്യ
ഗുരുതരാവസ്ഥയിൽ മൊടക്കല്ലൂർ
ആശുപത്രിയിൽ ചികിത്സയിൽ.
സംസ്ഥാന പാതയിൽ തെരുവത്ത്
കടവിനും ഉള്ളിയേരി എ.യു.പി
സ്കൂളിനും ഇടയിൽ രാത്രി 7.30 മണി
യോടെയാണ് സംഭവം. മൊടക്കല്ലൂരിൽ
പഠിക്കുന്ന മകളെയും കൂട്ടി
ബാലകൃഷ്ണൻ വീട്ടിലേക്ക്
വരുമ്പോഴാണ് ദാരുണമായ അപകടം
നടന്നത്
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ
പാടെ തകർന്നു. റോഡ് നിറയെ രക്തം
തളം കെട്ടി കിടക്കുകയാണ്.
ബാലകൃഷ്ണനും മകളും സഞ്ചരിച്ച
കെ.എൽ.56 എം 5808 സ്കൂട്ടർഎതിരെ
വന്ന എസ്സാർ ബസുമായി
ഇടിക്കുകയായിരുന്നു. ഉടൻ തന്നെ
രണ്ടു പേരെയും അടുത്തുള്ള
മൊടക്കല്ലൂർ ആശുപത്രിയിലേക്ക്
എത്തിച്ചു. എന്നാൽ അവിടെ
എത്തുമ്പോഴേക്കും ബാലകൃഷ്ണൻ
മരണപ്പെട്ടിരുന്നതായി അത്തോളി
പോലീസ് പറഞ്ഞു.