തൃശൂര്‍: പൂമല ഡാമിനു സമീപം സൈക്കിള്‍ മതിലില്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. കിഴക്കേ അങ്ങാടിയില്‍ തിരൂര്‍ ബാബൂസ് ഹോട്ടല്‍ ഉടമ ജെയിംസിന്റെ മകന്‍ ജെനിന്‍(17) ആണ് മരിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം സൈക്കിളില്‍ പൂമല ഡാം കണ്ട് മടങ്ങിവരുമ്ബോഴാണ് അപകടം. ഇറക്കത്തില്‍ സൈക്കിളിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെനിന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തിരൂര്‍ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്