കോഴിക്കോട് കൊയിലാണ്ടിയില്‍ ബസിനടയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊയിലാണ്ടി ബസ് സ്റ്റാന്‍റിന് മുന്നിലാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്‌ച വൈകിട്ട് 5.30നാണ് സംഭവം
അരിക്കുളം ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ബസ് സ്റ്റാന്‍ഡിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റേറ്റ് ഹൈവേയിലേക്ക് പോവാന്‍ ശ്രമിച്ച സ്‌കൂട്ടര്‍ യാത്രികനായ യുവാവ് ബസിനടയില്‍പ്പെട്ടത്. ബസിന്‍റെ മുന്‍വശത്തെ ടയറുകള്‍ സ്‌കൂട്ടറിലൂടെ കയറിയിറങ്ങി.
ബസ് ഇടിച്ചതിന്‍റെ ആഘാതത്തില്‍ യുവാവ് തെറിച്ച് വീണതോടെ വന്‍ അപകടം ഒഴിവായി. ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ കാലിന് പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
