കുളത്തിൽ നീന്താൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു



 വയനാട്സുൽത്താൻ ബത്തേരി: മാടക്കര കോടിയിൽ അഷ്റഫിന്റെയും  ഷറീനയുടെയും മകൻ ആദിൽ (15) ആണ് മരിച്ചത്. കോളയാടിയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് അപകടം. കൂട്ടുകാരുമൊത്ത് കുളത്തിൽ നീന്താൻ ഇറങ്ങിയപ്പോൾ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. മൂലങ്കാവ് സ്കൂളിൽ പത്താംതരം വിദ്യാർഥിയാണ് ആദിൽ. സഹോദരങ്ങൾ അനസ് അശ്മില.

Post a Comment

Previous Post Next Post