മലപ്പുറം വള്ളിക്കുന്ന്:പേരമകനോടൊപ്പം
ജോലി സ്ഥലത്തേക്ക്
ബൈക്കിൽ പോകവെ സാരി
ചക്രത്തിൽ കുടുങ്ങി വീട്ടമ്മക്ക്
ദാരുണാന്ത്യം. ഒലിപ്രം
കടക്കാട്ടുപാറ ചാലാരി യിൽ
വസന്തകുമാരി(63) ആണ്
മരിച്ചത്. രാവിലെ 7.30
യോടെയാണ് അപകടം.
പേരമകൻ ഹരികൃഷ്ണൻ ഓടിച്ച
ബൈക്കിന് പുറകിൽ
ഇരുന്ന് രാമനാട്ടുകര
അഴിഞ്ഞിലത്തെ പ്ലൈവുഡ്
കമ്പനിയിലേക്ക്
പോവുന്നതിനിടെ ഒലിപ്രം
പതിനാലാം മൈലിൽ വെച്ചു
സാരി ബൈക്കിന്റെ ചക്രത്തിൽ
കുടുങ്ങുകയായിരുന്നു. ഉടൻ
തന്നെ ഇവർ പേരമകനോട്
കാര്യംപറയുകയും ബൈക്ക്
അപ്പോൾ തന്നെ നിർത്തുകയും
ചെയ്തു. എന്നാൽ റോഡിലേക്ക്
വീഴുകയായിരുന്നു. ഉടൻ തന്നെ
നാടകാർ ഇവരെ ആദ്യം
ചേളാരി യിലെ സ്വകാര്യ
ആശുപത്രിയിലും പിന്നീട്
കോഴിക്കോട് മെഡിക്കൽ
കോളേജ് ആശുപത്രിയിൽ
എത്തിച്ചും ചികിൽസ
നൽകിയെങ്കിലും ഉച്ചക്ക്
രണ്ട് മണിയോടെ മരണം
സംഭവിക്കുകയും ചെയ്തു.