തൃശൂര്‍: കൊടുങ്ങല്ലൂര്‍ മതിലകത്ത് വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
മതിലകം വാക്കാട്ട് വീട്ടില്‍ പരേതനായ വാസുവിന്റെ ഭാര്യ തങ്ക (73) ആണ് മരിച്ചത്. വീടിനകത്തെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഇവരുടെ മകന് ഭാര്യവീട്ടില്‍ പോയിരിക്കുകയായിരുന്നു. വയോധികയെ കാണാതെ വന്നതോടെ അയല്‍ക്കാര്‍ പരിശോധന നടത്തുകയായിരുന്നു. മതിലകം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.