ഇടുക്കി അടിമാലി വെള്ളത്തൂവലില്‍ നിര്‍മ്മാണത്തിനിടെ മണ്‍ഭിത്തി ഇടിഞ്ഞ് മണ്ണിനടിയില്‍പ്പെട്ട് തൊഴിലാളി മരിച്ചു.
മുതുവാന്‍കുടി കുഴിയാലിയില്‍ കെ സി പൗലോസ് (56) ആണ് മരിച്ചത്. പൗലോസിനൊപ്പം ജോലി ചെയ്തിരുന്ന മറ്റ് നാല് തൊഴിലാളികള്‍ പരിക്കുകളില്‍ ഇല്ലാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെയാണ് അപകടം. അപകടം നടന്ന ഉടനെ തൊഴിലാളികള്‍ ചേര്‍ന്ന് പൗലോസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷേര്‍ളി. മക്കള്‍: ആല്‍ബിന്‍, അനീഷ.
