കണ്ണൂര്‍: കാണാതായ വയോധികയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമേനി കോക്കടവിലെ മൂന്നുവീട്ടില്‍ തമ്പായി(65)യുടെ മൃതദേഹമാണ് തോട്ടില്‍നിന്ന് കണ്ടെടുത്തത്. ഇന്നലെ വൈകിട്ടോടെയാണ് ഇവരെ കാണാതായത്. ഉച്ചയ്ക്ക് പച്ചമരുന്ന് ശേഖരിക്കാനെന്ന് പറഞ്ഞാണ് തമ്പായി വീട്ടില്‍നിന്നിറങ്ങിയത്. ഏറെനേരം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്തിയില്ല. വൈകിട്ടോടെ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ ആരംഭിക്കുകയും വയോധികയുടെ ചെരുപ്പുകള്‍ കോക്കടവ് ഭാഗത്തെ കുളിക്കടവില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും പെരിങ്ങോം അഗ്നിരക്ഷാസേനയും പോലീസും തോട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
ഇന്നലെ രാത്രി വൈകി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴ കാരണം തോട്ടില്‍ കുത്തൊഴുക്കും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയും കുളിക്കടവില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയായി മൃതദേഹം കണ്ടെത്തുകയുമായിരുന്നു. അര്‍ബുദബാധിതയായിരുന്നു മരിച്ച തമ്പായി. ഭര്‍ത്താവ്: രാഘവന്‍. മകന്‍: അനില്‍കുമാര്‍, മരുമകള്‍: രമ്യ.