അരിമ്പൂർ : കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വൃദ്ധ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അരിമ്പൂർ കുന്നത്തങ്ങാടി ബാറിന് സമീപമാണ് അപകടം നടന്നത്.
സ്വിഫ്റ്റ് കാറും സിലേറിയോ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വൃദ്ധ ദമ്പതികളും കുന്നത്തങ്ങാടി സ്വദേശികളുമായ പൊറ്റെക്കാട്ട് വീട്ടിൽ ചന്ദ്രൻ (72), ഭാര്യ അമ്മിണി (63) എന്നിവരെ അരിമ്പൂർ മെഡ്കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.