തൃശൂര്‍: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു.
മാപ്രാണം കൊല്ലാശ്ശേരി വീട്ടില്‍ അജയന്‍ – രശ്മി ദമ്പതികളുടെ മകളായ അനൂജ (21) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ചേര്‍പ്പില്‍ വല്ലച്ചിറ ഷാപ്പിന് സമീപം ആണ് അപകടം നടന്നത്. അനുജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ എലൈറ്റ് മിഷന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
വൈറ്റിലയില്‍ സ്വകാര്യ കോളേജില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വിദ്യാര്‍ഥിനിയാണ് അനുജ. സഹോദരങ്ങള്‍: അഞ്ജന അജയകുമാര്‍, അശ്വിന്‍ അജയകുമാര്‍.