രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗിക്കും ഡ്രൈവർക്കും ഉൾപ്പടെ പരിക്ക്.

തിരുവനന്തപുരം 

നാവായിക്കുളം: ദേശീയ പാതയിൽ

നാവായിക്കുളം മങ്കാട്ടുവാതുക്കലിൽ

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ്

രോഗിക്കും

ഡ്രൈവർക്കും ഉൾപ്പടെ പരിക്ക്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്

സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക്

രോഗിയുമായി പോയ ആംബുലൻസ് എതിർ

ദിശയിൽ ഓവർടേക്ക് ചെയ്തു വന്ന

ബസ്സിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ്

അപകടത്തിന് കാരണമെന്ന്

ദൃക്സാക്ഷികൾ പറയുന്നു. ആംബുലൻസ്

റോഡ് വശത്തെ മരത്തിൽ ഇടിച്ചു മറിഞ്ഞു

നിൽക്കുകയായിരുന്നു. പരിക്കേറ്റവരെ

പാരിപ്പള്ളി മെഡിക്കൽ കോളേജ്

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് ഗതാഗതം

തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post