നാട്ടുകൽ: പാലക്കാട് - കോഴിക്കോട് ദേശീയപാത കൊമ്പം വളവിൽ വാഹനാപകടം. കാർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റി തൊട്ടടുത്ത വീടിന് മുൻവശം മറിയുകയായിരുന്നു. കാറിനകത്തുണ്ടായിരുന്നയാൾ ഗുരുതര പരിക്കില്ലാതെ രക്ഷപ്പെട്ടു. ബൈക്ക് യാത്രികന് പരിക്കേറ്റു. ഇവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തിരൂർക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും, കൊടക്കാട് ഭാഗത്ത് നിന്ന് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് ഇടിച്ചത്. കാർ ഉടമ തിരൂർക്കാട് ഭാഗത്ത് അധ്യാപകനായി ജോലി ചെയ്യുന്നയാളാണെന്ന് കരുതപ്പെടുന്നു. വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടത്തിൽ പെട്ടത്.
