ആലപ്പുഴ ഹരിപ്പാട്: ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം. നൂറനാട് എരുമക്കുഴി രവി ആലയത്തിൽ രവിയുടെ ഭാര്യ ഉഷാദേവി (55) ആണ് മരിച്ചത്. രാത്രി
എട്ടുമണിയോടെ ദേശീയപാതയിൽ രാമപുരം ക്ഷേത്രത്തിനു സമീപം വച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ ഓടിച്ചിരുന്ന രവി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.