പയ്യന്നൂർ ചെറുപുഴ റോഡിൽ വെള്ളൂർ ഏച്ചി ലാംവയലിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ മിൽമ ബൂത്ത് ഉടമ മരിച്ചു. കോറോം നോർത്തിലെ തളിയിൽ വീട്ടിൽ ചന്ദ്രൻ (52) ആണ് മരിച്ചത്. കണ്ടോത്ത്അമ്പലത്തറയിൽ മിൽമ ബൂത്ത് നടത്തി വരികയായിരുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. അച്ഛൻ പരേതനായ കൃഷ്ണൻ നായർ- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ .ജ്യോതി. മക്കൾ. മാളവിക, മീനാക്ഷി
സഹോദരങ്ങൾ. വത്സല, വനജ, മനോഹരൻ, സുരേഷ്, രാജീവൻ. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.