തെങ്ങ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു



കാസര്‍ഗോഡ് മഞ്ചേശ്വരത്ത് കനത്ത കാറ്റില്‍ തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കയ്യാര്‍ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഷോണ്‍ അരുണ്‍ ക്രാസ്റ്റാ ആണ് മരിച്ചത്. 12 വയസായിരുന്നു. കുട്ടിയെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മംഗളൂരുവിലെ മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകനാണ്.

Post a Comment

Previous Post Next Post