ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ
ബസിന് പിറകിൽ ലോറിയിടിച്ച് നിരവധി
പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7
മണിയോടെ അണ്ടത്തോട് പെരിയമ്പലം
സെന്ററിലാണ് അപകടം നടന്നത്. KL 16D
9393 നമ്പർ ബസിന് പിറകിൽ KA 63 9256
നമ്പർ ലോറിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കുപറ്റിയ അഞ്ഞൂർ
സ്വദേശി മുജീബ് റഹ്മാൻ, പൊന്നാനി
സ്വദേശികളായ അലി അശ്കർ,
മുഹമ്മദുണ്ണി, സലീം, തമിഴ്നാട് കടലൂർ
സ്വദേശി ദാസ്, നാരായണൻ, എടക്കഴിയൂർ
സ്വദേശി അജു ലദീൻ, കൊടുങ്ങല്ലൂർ
സ്വദേശി നികേഷ് എന്നിവരെ അകലാട്
നബവി, പരസ്പരം ജി.സി.സി.,
അണ്ടത്തോട് മുസ്തഫ എന്നീ
ആംബുലൻസ് പ്രവർത്തകർ ചേർന്ന്
ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.