ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അരീക്കോട് ചെമ്രക്കാട്ടൂർ ഹെൽത്ത് സെൻറ്ററിനടുത്ത് താമസിക്കുന്ന സികെ സലാം മദനിയുടെ മകൻ ഉവൈസ് ആണ് മരണപ്പെട്ടത്. 20 വയസായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു.
കൊപ്പം- മുളയങ്കാവ് പാതയിലെ വണ്ടുംതറയിൽ ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അപകട ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മയ്യിത്ത് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
