കോട്ടയം: കുടയംപടിയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച്‌ യുവാവ് മരിച്ചു.



കോട്ടയത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. അയ്‌മനം സ്വദേശി വിജിത്ത് വിജയനാണ് മരിച്ചത്.

കോട്ടയം: കുടയംപടിയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. അയ്‌മനം സ്വദേശി പെരുമനകോളനി ആഞ്ഞിലിമൂട്ടില്‍ വിജിത്ത് വിജയനാണ് മരിച്ചത്. ഇന്ന് (29-07-2022) പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.


കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായ വിജിത്ത് ഓട്ടത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ കുടയംപടി ഭാഗത്തു വച്ച്‌ നിയന്ത്രണം നഷ്‌ടമായ ഓട്ടോറിക്ഷ മതിലില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മറ്റൊരു വാഹനം കുറുകെ വന്നതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നും നാട്ടുകാര്‍ ആരോപിച്ചു.


എന്നാല്‍, ഇത്തരത്തില്‍ ഒരു വാഹനം ഉണ്ടോ എന്നറിയാന്‍ പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് വിജിത്ത് പതിനഞ്ചു മിനിറ്റോളം റോഡില്‍ കിടന്നതായും നാട്ടുകാര്‍ ആരോപിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.


Post a Comment

Previous Post Next Post