ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവിന് ദാരുണാന്ത്യം



മലപ്പുറം  ചങ്ങരംകുളം കാളാച്ചാലിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചങ്ങരംകുളം ആലംകോട് സ്വദേശി ചെറുളശ്ശേരി വീട്ടിൽ സുനിൽ (33) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറി സുനിൽ ഓടിച്ച ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ സുനിലിനെ പ്രദേശവാസികൾ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ചെർള്ളശ്ശേരിയുടെ സഹോദരനും, പ്രണവം പ്രസാദിന്റെ ഭാര്യ സഹോദരനുമാണ് മരിച്ച സുനിൽ.

Post a Comment

Previous Post Next Post