കോഴിക്കോട്മുക്കത്ത് അമിത വേഗതയിൽ എത്തിയ കാർ ഓട്ടോയിൽ ഇടിച്ചു അഞ്ചുപേർക്ക് പരിക്ക്


കോഴിക്കോട്  മുക്കം  അഗസ്ത്യൻമുഴി വാഹനാപകടം:

ഓട്ടോഡ്രൈവർ മരണപ്പെട്ടു

 മുക്കം അഗസ്ത്യൻ മുഴിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ മരണപ്പെട്ടു. ഓട്ടോ ഡ്രൈവർ തൊണ്ടിമ്മലിനു സമീപം കൊടിയങ്ങൽ രവീന്ദ്രൻ (68) ആണ് മരണപ്പെട്ടത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. 

അമിത വേഗതയിലെത്തിയ കാർ ഓട്ടോയിലിടിച്ചതിനെ തുടർന്നായിരുന്നു അപകടം.ഓട്ടോ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. 


Post a Comment

Previous Post Next Post