പാലക്കാട് :ജില്ലയില്‍ രണ്ടിടങ്ങളിലായി ഉണ്ടായ വാഹനപകടത്തില്‍ ഒരു മരണം. ദേശീയ പാതയില്‍ അണക്കപ്പാറ ചീകോട് കാല്‍നട യാത്രക്കാരന്‍ ലോറി ഇടിച്ചു മരിച്ചു.നെല്ലിപ്പറമ്ബ് വീട്ടില്‍ കൃഷ്ണന്‍ ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ഉടന്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല.
ദേശീയപാതയില്‍ തന്നെ വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ ആണ് രണ്ടാമത്തെ അപകടം. ബൈക്ക് യാത്രികനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.സരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.