കണ്ണൂർ: ആറളത്ത് ആന കർഷകനെ
ചവിട്ടിക്കൊന്നു. കണ്ണൂർ ആറളം ഫാം
ഏഴാം ബ്ലോക്കിലെ ദാമു (45) ആണ്
മരിച്ചത്. ഈറ്റവെട്ടാൻ
ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ
ആന ആക്രമിച്ചത്. വനംവകുപ്പ്
ഉദ്യോഗസ്ഥർ ആനയെ തുരത്താൻ
ശ്രമിക്കുകയാണ്. കണ്ണൂരിലെ മലയോര
മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി
തുടരുകയാണ്.
ആറളം പാലപ്പുഴയിൽ കാട്ടാന സ്കൂട്ടർ
തകർത്തു. ആറളം ഫാമിലെ സെക്യൂരിറ്റി
ജീവനക്കാരൻ സതീഷ് നാരായണൻറെ
വാഹനമാണ് കാട്ടാന തകർത്തത്.
ആനയുടെ മുമ്പിൽപ്പെട്ട സതീഷ്
അത്ഭുതകരമായി
രക്ഷപ്പെടുകയായിരുന്നു. പയ്യാവൂർ
പഞ്ചായത്തിലെ ജനവാസ മേഖലയിൽ
പുലർച്ചെ വരെ നിലയുറപ്പിച്ച
കാട്ടാനക്കൂട്ടം പ്രദേശത്തെ
വാഴയുൾപ്പടെ നിരവധി കൃഷികൾ
നശിപ്പിച്ചു.
