ഇടുക്കി:ഉടുമ്പന്‍ചോലയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ടു :അവിവാഹിതയായ സ്ത്രീ പ്രവസവിച്ച കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്

 അവിവാഹിത പ്രസവിച്ച ഇരട്ടക്കുട്ടികളെ കൊന്നുകുഴിച്ചിട്ടു; യുവതി കസ്റ്റഡിയില്‍*



ഇടുക്കി:ഉടുമ്പന്‍ചോലയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ടു. അവിവാഹിതയായ അതിഥി തൊഴിലാളി പ്രവസവിച്ച കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നു.


ഇന്നലെയാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അവിവാഹിതയായിനാല്‍ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഏലത്തോട്ടത്തില്‍ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.


യുവതിയുടെ മാനസികാവസ്ഥകൂടി പരിഗണിച്ച് കൗണ്‍സിലിങ്ങ് നടത്തിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യലുണ്ടാകുകയെന്നാണ് സൂചന. പൊലീസ് സംഘം ഏലത്തോട്ടത്തില്‍ എത്തിയിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പരിശോധന നടത്തി



Post a Comment

Previous Post Next Post