എറണാകുളം മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു



കൊച്ചി: നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നു സുഹൃത്തിന് പരുക്കേറ്റു.

എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. മേക്കടമ്ബ് സ്വദേശി അമല്‍ ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ കടാതിയിലായിരുന്നു അപകടം ഉണ്ടായത്. ലൈറ്റ് ഇടാതെ എത്തിയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപെട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്ന് തിരികെ മൂവാറ്റുപുഴയില്‍ എത്തിയശേഷം വീട്ടിലേക്ക് മടങ്ങുമ്ബോള്‍ കടാതിയ്ക്ക് സമീപത്ത് വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെയാണ് മതിലിലേക്ക് കാര്‍ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴയില്‍ നിന്നും അഗ്നിശമനസേനയെത്തിയാണ് അമലിനെ പുറത്തെടുത്തത്. ശേഷം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് : ഉഷ, സഹോദരന്‍: അനൂപ്.

Post a Comment

Previous Post Next Post