പച്ചക്കറിലോറിയും കാറും കൂട്ടി ഇടിച്ച് സൈനികന്‍ മരിച്ചു.



ആലപ്പുഴ : ദേശീയപാതയില്‍ കണിച്ചുകുളങ്ങര കവലയ്ക്ക് സമീപം പച്ചക്കറിലോറി കാറില്‍ ഇടിച്ച്‌ സൈനികന്‍ മരിച്ചു.

തകഴി പടഹാരം കായിത്തറ ഇടയാടി അപ്പച്ചന്റെയും തങ്കമ്മയുടെയും മകന്‍ ബിനു മാത്യു (39) ആണ് മരിച്ചത്.


പുലര്‍ച്ചെയാണ് അപകടം. എറണാകുളം ഭാഗത്തേക്കു പോയ കാറില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. അസമില്‍ സുബേദാറാണ് ബിനു. അവധി കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് സുഹൃത്തിനൊപ്പം പോകുമ്ബോഴാണ് അപകടമെന്നാണ് സൂചന.

Post a Comment

Previous Post Next Post