പാലക്കാട് കൊപ്പത്ത് സിമന്റ് മിശ്രിതം കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു ഡ്രൈവർക്ക് ഗുരുതര പരിക്ക്



പട്ടാമ്ബി: പാലക്കാട് കൊപ്പത്ത് സിമന്റ് മിശ്രിതം കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്നലെ രാവിലെ 11.30നാണ് കൊപ്പം-വളാഞ്ചേരി റോഡില്‍ പുലാശ്ശേരിയില്‍ സിമന്റ് മിശ്രിതം കയറ്റിവന്ന ലോറി മറിഞ്ഞത്.


ലോറി റോഡില്‍നിന്ന് തെന്നി തേങ്ങുകയും, തിരിച്ചു കയറ്റുന്നതിനിടെ റോഡിന്‍റെ ഇറക്കവും ചരിവും മൂലം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.അപകടത്തില്‍ സമീപത്തെ 33 കെ.വി വൈദ്യുതി തൂണും ഇടിച്ചുതകര്‍ത്തു.ഇതോടെ

കൊപ്പം-വളാഞ്ചേരി റോഡില്‍ അല്‍പ നേരം ഗതാഗതം തടസ്സപ്പെട്ടു.


ലോറിയുടെ ടാങ്ക് പൊട്ടി ഡീസല്‍ പരന്നൊഴുകിയത് ആശങ്കയ്ക്ക് ഇടയാക്കി. പട്ടാമ്ബി ഫയര്‍ ഫോഴ്‌സെത്തി ടാങ്ക് നീക്കം ചെയ്താണ് അപകടാവസ്ഥ ഒഴിവാക്കിയത്

Post a Comment

Previous Post Next Post