കോട്ടയം മൂന്നിലവ്: ഇല്ലിക്കല്‍കല്ലില്‍ സന്ദര്‍ശിച്ച് മടങ്ങിയ വിനോദ സഞ്ചാരികളുടെ ജീപ്പ് അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ക്ക് പരിക്ക്
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ മങ്കൊമ്ബ് ക്ഷേത്രത്തിന് സമീപത്തെ വളവിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട ജീപ്പ് വളവില്‍ വൈദ്യുതി തൂണിലിടിച്ച് റോഡില്‍ തലകീഴായി മറിയുകയായിരുന്നു. ജീപ്പില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലുകാവ് പോലീസെത്തി നടപടികള്‍ സ്വീകരിച്ചു.
