അഞ്ചല്‍: അഞ്ചല്ആയൂര് പാതയില്‍ സ്വകാര്യ ബസും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
വെളിയം ഇടയലഴികം പടിഞ്ഞാറ്റിന്‍കരയില്‍ അരുണ്‍ (25) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന വെളിയം സ്വദേശി മനോജ് എന്നയാളെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. ആയൂര്‍ ഭാഗത്ത് നിന്നും അഞ്ചല്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് എതിര് ദിശയില്‍ നിന്നും എത്തിയ സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു.
ബൈക്ക് ബസിന്റെ മുന്‍ഭാഗത്ത് കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാര്‍ ഇരുവരെയും അഞ്ചലിലുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും അരുണിന്റെ ജീവന് രക്ഷിക്കാനായില്ല. ഇരു വാഹനങ്ങളും വേഗതയിലായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. സ്വകാര്യ ബസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നാട്ടുകാര്‍ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷിക്കുമെന്നും ചടയമംഗലം പോലീസ് പറഞ്ഞു. അരുണിന്റെ മൃതദേഹം മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി