ആലപ്പുഴ: പഞ്ചായത്ത് ജനസേവ കേന്ദ്രത്തില്‍ യുവതി തൂങ്ങി മരിച്ചു. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തില്‍ ഷിബുവിന്റെ ഭാര്യ രമ്യ( 30 ) ആണ് മരിച്ചത്. ഭരണിക്കാവ് പഞ്ചായത്ത് ജനസേവ കേന്ദ്രത്തിലെ ഫാനില്‍ തൂങ്ങിയായിരുന്നു ആത്മഹത്യ.
രാത്രി വൈകിയും രമ്യ ജോലി കഴിഞ്ഞ് വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
